മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ 2026 ജനുവരി 4 മുതൽ 18 വരെ നടക്കുന്ന ഉപനിഷത് - ഗീതാ മഹാസത്രത്തിന്റെ ലോഗോ പ്രകാശനം 9ന് വൈകീട്ട് 5ന് മാളികപ്പുറം നിയുക്ത മേൽശാന്തി എം.ജി.മനു നമ്പൂതിരിയും
അക്ഷരശൈലി പ്രകാശനം ചെട്ടികുളങ്ങര മേൽശാന്തി അജി നാരായണൻ നമ്പൂതിരിയും നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ ബി.ഹരികൃഷ്ണൻ അദ്ധ്യക്ഷനാകും. ജർമനിയിൽ ജോലി ചെയ്യുന്ന കൈത തെക്ക് സ്വദേശി ജ്യോതിസ് ജയകുമാറാണ് ലോഗോ രൂപകൽപ്പന ചെയ്തത്.