മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വരുന്ന ഉപകേന്ദ്രമായ നടക്കാവ് ആയുഷ്മാൻ ആരോഗ്യ മന്ദിർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. വാസുദേവൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും
ഓർമ്മയ്ക്കായി മകൻ സി.പുരുഷോത്തമൻ നമ്പൂതിരി സൗജന്യമായി പഞ്ചായത്തിന് കൈമാറിയ 5 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധാകരകുറുപ്പ് അദ്ധ്യക്ഷനായി. ഹെൽത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്‌, വാർഡ് മെമ്പർ രാമാദേവി, മെഡിക്കൽ ഓഫീസർ ഡോ.നവനീത.എൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ, പബ്ലിക് ഹെൽത്ത്‌ നേഴ്സ് സിനി, ഗീത.ജെ തുടങ്ങിയവർ സംസാരിച്ചു.