
ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജില്ലാകൗൺസിലും യാത്രയയപ്പും നവാഗത സമാഗമവും നടന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം,നവാഗത സമാഗമം, സർവീസ് സംബന്ധമായ ക്ലാസ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ നിർവഹിച്ചു.സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ. അയ്യപ്പനെ ചടങ്ങിൽ ആദരിച്ചു. ജലദ കലാകായിക സാംസ്കാരിക സംഘടനയുടെ നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന വൈസ് പ്രസിഡന്റമാരായ പി. സാംസൺ,കെ.ജി. ബിന്ദു എന്നിവർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. ഷൈജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബി. സുമേഷ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി. രാജിമോള്‍, ജില്ലാ ജോയിൻ സെക്രട്ടറി പി.എസ്. ഷീജ, ജില്ലാ സെക്രട്ടറി ബി.എസ്. ബെന്നി, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ബിന്ദു, ജില്ലാ ട്രഷറർ കെ.സി. സഞ്ജീവ് ജില്ലാ വൈസ് പ്രസിഡന്റ് കെ. സജീവ്, തുടർന്ന് ടി.പി. ബാലചന്ദ്രൻ ക്ലാസ് എടുത്തു.