photo

ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 2025–26വാർഷിക പദ്ധതിയിൽപ്പെടുത്തി കണ്ടമംഗലം ഹൈസ്‌ക്കൂളിന് നിർമ്മിച്ച് നൽകുന്ന സ്മാർട്ട് ബാത്ത് റൂമുകളുടെ നിർമ്മാണ ഉദ്ഘാടനം കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറയും ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിയും ചേർന്ന് നിർവഹിച്ചു.ദേവസ്വം പ്രസിഡന്റ് അനിൽ അഞ്ചംതറ അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം സെക്രട്ടറി രാധാകൃഷ്ണൻതേറാത്ത്,സ്‌കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ,വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,ട്രഷറർ പി.എ.ബിനു,പി.ടി.എ പ്രസിഡന്റ് ഡി.ബി.തങ്കച്ചൻ ദേവസ്വം,കമ്മറ്റിയംഗങ്ങൾ എന്നിവർ സംസാരിച്ചു.
കൂടാതെ ബ്ലോക്ക് പഞ്ചായത്ത് സ്‌കൂളിൽ സ്ഥാപിക്കുന്ന അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ ചെലവ് വരുന്ന വാട്ടർ എ.ടി.എമ്മിന്റെ പ്രാരംഭ പ്രവർത്തങ്ങൾക്കും തുടക്കം കുറിച്ചു.