ആലപ്പുഴ:വാഹനാപകടത്തിൽ നട്ടെല്ലിനും തലച്ചോറിനും ക്ഷതമേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാംവാർഡിൽ കെ.യു. മധുവിന്റെ മകൻ ആദിത്യനാണ് (22) ചികിത്സാ സഹായം തേടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബം ഇതുവരെ 10 ലക്ഷം രൂപ ചെലവഴിച്ചു. ശസ്ത്രക്രിയയ്ക്കും മറ്റുമായി ഇനിയും പണം ആവശ്യമാണ്. ആദിത്യന്റെ ചികിത്സക്കായി എച്ച്. സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു എന്നിവർ രക്ഷാധികാരികളും പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ചെയർപേഴ്സണായുമിള്ള ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ചികിത്സ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെ ഫണ്ടുശേഖരണം നടത്തും.ചികിത്സാ സഹായത്തിനായി കാനറാ ബാങ്ക് പുന്നപ്ര ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/c No. 110274708177. IFSC code: CNRB0006019.