
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ച 'നമുക്ക് പറയാം' ജില്ലാ തല ശില്പശാല കൊമ്മാടി അഞ്ജലി കൺവെൻഷൻ സെന്ററിൽ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.ധനീഷ് അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.ആർ.ബിജു, അഡിഷണൽ എസ്.പി ജിൽസൻ മാത്യു, കേരള പൊലീസ് സുപ്പീരിയർ ഓഫീസർസ് അസോസിയേഷൻ സംസ്ഥാന ട്രഷററും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുമായ എം.ആർ.മധുബാബു, ആലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായർ, കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് റെജിമോൾ, ജില്ലാ സെക്രട്ടറി ബിജു.സി.ആർ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.വിനു, ആലപ്പുഴ പൊലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എ.അഞ്ജു, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.അനിൽകുമാർ, ജില്ലാ ട്രഷറർ ഹാഷിർ.എൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ബെൻസിഗർ ഫെർണാണ്ടസ്, ജില്ലാ വൈസ് പ്രസിഡന്റ് ജയന്തി.ജി എന്നിവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ സ്റ്റേഷനിലും നടന്ന സംവാദ പരിപാടിയുടെ ഭാഗമായി ഉരുത്തിരിഞ്ഞ 101വിവിധങ്ങളായ വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു.
പ്രധാന ആവശ്യങ്ങൾ
ക്രൈം, ക്രമസമാധാനപാലനം വേർതിരിച്ചു നൽകി പ്രവർത്തനം കാര്യക്ഷമമാക്കണം
പൊലീസിന്റെ മികച്ച പ്രവർത്തനങ്ങൾ അറിയിക്കാനും വ്യാജവാർത്തകൾ ബോദ്ധ്യപ്പെടുത്താനും മീഡിയ സെൽ വേണം
എ.ആർ.ക്യാമ്പ് പ്രൊമോഷൻ ദ്രുതഗതിയിലാക്കണം
അരൂർ, കരീലകുളങ്ങര സ്റ്റേഷനുകളിൽ റെസ്റ്റ് റൂമുകളും ബാത്റൂമുകളും വേണം
പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നതിനു സബ് ഡിവിഷൻ തലത്തിൽ യാർഡുകൾ സജ്ജമാക്കണം
റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് കായംകുളം ജംഗ്ഷൻ പൊലീസ് സ്റ്റേഷൻ രൂപീകരിക്കണം
ആലപ്പുഴ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ രൂപീകരിക്കണം
മണ്ണഞ്ചേരി വിഭജിച്ച് കാട്ടൂർ കേന്ദ്രമാക്കി പൊലീസ് സ്റ്റേഷൻ രൂപീകരിക്കണം