s

ആലപ്പുഴ; സ്വച്ഛ് സർവേക്ഷൻ സർവേ പ്രകാരം മീഡിയം സിറ്റി വിഭാഗത്തിൽ കേരളത്തിൽ ഏറ്റവും ശുചിത്വമുള്ള നഗരമാണ് ആലപ്പുഴ. നഗരസഭയ്ക്ക് കീഴിൽ വരുന്ന എല്ലാ വാർഡുകളിലും വികസനം എത്തിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യത്തോടെയാണ് ഭരണസമിതി പടിയിറങ്ങുന്നത്. അതേസമയം അഞ്ച് വർഷം പിന്നിടുമ്പോൾ വികസനമുരടിപ്പ് മാത്രം മിച്ചമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണത്തുടർച്ചയ്ത്ത് കളമൊരുങ്ങുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുമ്പോൾ ഭരണം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് വലതുപക്ഷം. കഴിഞ്ഞതവണ മൂന്ന് അംഗങ്ങളെ നഗരസഭയിലെത്തിക്കാൻ സാധിച്ചെങ്കിൽ ഇത്തവണ ഭൂരിപക്ഷം നേടി ഭരണം തന്നെ കൈപ്പിടിയിലാക്കുമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എയുടെ പ്രവർത്തനം. അനൗദ്യോഗികമായി സീറ്റ് ഉറപ്പാക്കിയ വാർഡുകളിൽ സ്ഥാനാർത്ഥികൾ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങി.

ഭരണപക്ഷത്തിന് അഭിമാനിക്കാം

 ഒമ്പതുകോടി രൂപ അധികമായി വിനിയോഗിച്ച് നഗരസഭാ ശതാബ്ദി മന്ദിരം പൂർത്തിയാക്കി

 മാലിന്യ കൂമ്പാരമായിരുന്ന സർവ്വോദയപുരത്ത് ബയോ മൈനിംഗ് ആരംഭിക്കാനായി

 ശുചിത്വ പ്രവർത്തനങ്ങളിൽ വൻ മുന്നേറ്റം

 ലൈഫ് ഭവന പദ്ധതിയിൽ 3010 വീടുകൾ പൂർത്തീകരിച്ചു

 167 കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കി നഗരം അതിദരിദ്രമുക്തമായി പ്രഖ്യാപിച്ചു

 12 പുതിയ ജനകീയ ആരോഗ്യകേന്ദ്രങ്ങൾ

 നിരവധി ടാർ റോഡുകൾ, കോൺക്രീറ്റ് റോഡുകൾ, കൽക്കെട്ടുകൾ

 ഭിന്നശേഷി കുട്ടികൾക്കായി 'അഭയം' ബഡ്സ് സ്കൂൾ

44 ഗുണഭോക്താക്കൾക്ക് പ്രതിമാസം നാലായിരം രൂപ വീതം ഡയാലിസിസ് ചികിത്സാ സഹായം

നെഹ്റുട്രോഫി, ഇരുമ്പുപാലം നടപ്പാലങ്ങൾ നവീന രീതിയിൽ പുനർനിർമ്മിച്ചു

അടുക്കള നവീകരണത്തിനായി ഈസി കിച്ചൺ പദ്ധതി

 നൈറ്റ് ഫുട് സ്ട്രീറ്റ് പദ്ധതിയുടെ നടപടികൾ ആരംഭിച്ചു

പ്രതിപക്ഷത്തിന്റെ ആരോപണം

 കഴിഞ്ഞ കൗൺസിൽകാലത്ത് നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലേക്ക് മാറാനായത് അടുത്തിടെ

 നഗരസഭാ ടൗൺഹാൾ പൂട്ടി പ്ലാസ്റ്റിക് സംസ്ക്കരണ കേന്ദ്രമാക്കി

 നഗരചത്വരവും പ്ലാസ്റ്റിക് സംഭരണ കേന്ദ്രമാക്കി, കുട്ടികളുടെ പാർക്ക് നശിപ്പിച്ചു

 മാലിന്യ സംസ്ക്കരണത്തിനുള്ള രണ്ട് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് വാഹനങ്ങൾ തുരുമ്പെടുത്തു

 ഒഴുകുന്ന പൂന്തോട്ടം എവിടെ?

 ഇ.എം.എസ് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കാനായില്ല

 ആയുർവേദ പഞ്ചകർമ്മ ആശുപത്രി യാഥാർത്ഥ്യമായില്ല

 ചാത്തനാട് ഫ്ലാറ്റ് നിർമ്മാണം മുടങ്ങി

സ്ത്രീകൾക്കായി പ്രഖ്യാപിച്ച ഓപ്പൺ ജിംനേഷ്യം എവിടെ?

ഫുഡ് സ്ട്രീറ്റ് പദ്ധതി ആരംഭിക്കാനായില്ല

 അത്തിത്തറ, കരളകം തരിശുരഹിതമാക്കുമെന്ന പ്രഖ്യാപനം പാലിച്ചില്ല

 സത്രം കോംപ്ലക്സ് ബഹുനില മന്ദിരമാക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കായി

 മുല്ലയ്ക്കൽ പൗരാണിക തെരുവിനായി വകയിരുത്തിയ ഒരുകോടി രൂപ എവിടെ?