ആലപ്പുഴ: നായ്ക്കൾ തെരുവിലല്ല വളരേണ്ടതെന്ന പരമോന്നത കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം പ്രതികരിച്ചു. പ്രാദേശിക ഭരണകൂടങ്ങളും എൻ.ജി.ഒകളും മൃഗസ്നേഹികളും ഒരുമിച്ച് നിന്നാൽ മാത്രമേ ഇത് സാധിക്കു. എ.ബി.സി തെരുവ് നായ നിയന്ത്രണത്തിനുള്ള പലവഴികളിൽ ഒന്ന് മാത്രമാണെന്ന് തിരിച്ചറിഞ്ഞ് നിയമങ്ങളിൽ പ്രയോഗിക മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ബീന ദിവാകർ പ്രസ്ഥാവനയിൽ പറഞ്ഞു.