gh

മാവേലിക്കര: കേരള കോൺഗ്രസ് (ബി) മാവേലിക്കര നിയോജകമണ്ഡലം കൺവൻഷൻ വൈ.എം.സി.എ ഹാളിൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം വളകോട് മോനച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയ്സപ്പൻ മത്തായി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അംബിക വേണുഗോപാൽ, ഷാജി ഒറ്റതെങ്ങിൽ, ഷെമിമോൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: ഷാജി ഒറ്റതെങ്ങിൽ (പ്രസിഡന്റ്), ഗോപകുമാർ ചെട്ടികുളങ്ങര (വൈസ് പ്രസിഡന്റ്), എലിസബത്ത് തഴക്കര (ജനറൽ സെക്രട്ടറി), അഡ്വ.സജിത്ത് മാവേലിക്കര (ട്രഷറർ), ഷെമിമോൻ മാങ്കാംകുഴി, അഡ്വ. പ്രശാന്ത്.എസ്.പിള്ള (ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങൾ)