ph

കായംകുളം: കായംകുളം ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ. സെൻട്രൽ സ്കൂളിൽ മുൻമുഖ്യമന്ത്രി ആർ.ശങ്കർ അനുസ്മരണം നടത്തി. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ പ്രൊഫ.ഡോ.പി.പദ്മകമാർ അദ്ധ്യക്ഷത വഹിച്ചു.

കരുനാഗപ്പള്ളി എം.എൽ എ,സി.ആർ മഹേഷ് അനുസ്മരണപ്രഭാഷണം നടത്തി. ശ്രീനാരായണ സാംസ്കാരിക സമിതി ആരംഭിക്കുന്ന എസ്.എൻ സ്പോർട്സ് അക്കാദമി, എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളുടെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും അൺ എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ് രാമചന്ദ്രൻ പിള്ള, ബിഷപ്പ് മൂർ വിദ്യാപീഠം മാനേജർ ഫാ.അനീഷ് എം ജോർജ് പടിക്കമണ്ണേൽ എന്നിവർ നിർവഹിച്ചു. തുടർന്ന് എസ്.എൻ വിദ്യാപീഠം,എസ്.എൻ സെൻട്രൽ എന്നീ സ്കൂളിലെ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി യ വിദ്യാർത്ഥികളെ അനുമോദിച്ചു.ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം മഠത്തിൽ ബിജു, അലൂമ്നി അസോസ്സിയേഷൻ ജനറൽ സെക്രട്ടറി നീതാ ബോസ്, ശ്രീനാരായണ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സലില,എസ്.എൻ വിദ്യാപീഠം പ്രിൻസിപ്പൽ കെ.ആർ.വിശ്വംഭരൻ, എസ് .എൻ ഇന്റർനാഷണൽ മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ .എസ് .വിജയശ്രീ,പ്രൊഫ ടി.എം സുകുമാരബാബു,സമിതി കൺവീനർ പള്ളിയമ്പിൽ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.