
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കർ അനുസ്മരണ സമ്മേളനം നടത്തി. യൂണിയൻ യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസും സെക്രട്ടറി പി.പ്രദീപ് ലാലും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ബോർഡ് മെമ്പർമ്മാരായ എ. പ്രവീൺ കുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ ,മുനമ്പേൽ ബാബു ,എൻ. ദേവദാസ് ,എൻ.സദാനന്ദൻ, പി.എസ്. ബേബി,,വനിതാ സംഘം ഭാരവാഹികളായ ഭാസുരാ മോഹനൻ, സൗദാമിനി രാധാകൃഷ്ണൻ യൂത്ത്മൂവ്മെന്റ് കൺവീനർ വി. എസ്. സോണി ,വൈദീക യോഗം സെക്രട്ടറി വിജയകുമാർ, സുരേഷ് ബാബു, സുരേന്ദ്രൻ,ബിനുരാജ്, കെ.പി സുരേന്ദ്രൻ,പുഷ്ക്കരൻ തുടങ്ങിയവർ സംസാരിച്ചു.