
മാവേലിക്കര : പുന്നമൂട് കുറ്റിവിളയിൽ പുത്തൻവീട്ടിൽ പരേതനായ റിട്ട.ഇന്ത്യൻ ഓഡിനൻസ് ഫാക്ടറി മാനേജർ കെ. ടി. ജോണിന്റെ ഭാര്യ മറിയക്കുട്ടി ജോൺ (101)നിര്യാതയായി. മക്കൾ : തോമസ് ജോൺ (കുഞ്ഞുമോൻ,റിട്ട: എയർ കമ്മഡോർ ഇന്ത്യൻ എയർഫോഴ്സ്) , പരേതയായ ആനി കോശി (മിനിസ്ട്രി ഒഫ് ഹെൽത്ത് ,ദുബായ്), അലക്സാണ്ടർ ജോൺ . മരുമക്കൾ:സുശീല ജോൺ, കോശി (പൊന്നച്ചൻ) , സാറാമ്മ അലക്സ് (മോളമ്മ) . സംസ്കാരം 12 മണിക്ക് പുന്നമൂട് എബനേസർ മാർത്തോമ്മാപള്ളിയിൽ.