ചേപ്പാട് : ഏവൂർ വടക്ക് എസ്.കെ.വി യു.പി സ്കൂളിൽ കേരള സംസ്ഥാന ശുചിത്വമിഷന്റെ ധനസഹായത്താൽ ചേപ്പാട് ഗ്രാമപഞ്ചായത്ത് നിർദ്ദേശിച്ച ഭിന്നശേഷിസൗഹൃദ ടോയ്ലറ്റ് കോംപ്ലക്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. വേണുകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ. ഡോ. ബി ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ ബിന്ദു രാജീവ്, ഹെഡ്മിസ്ട്രസ് ലക്ഷ്മി ഗോപിനാഥ്‌, കെ.പി ഗോപാലകൃഷ്ണൻ നായർ, സൂര്യകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.