gfgdfhfgdf

മുഹമ്മ: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് എട്ടരലക്ഷം രൂപ ചെലവഴിച്ച് തമ്പകച്ചുവട് ഗവ.യുപി സ്കൂളിൽ നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം എൽ.എ നിർവഹിച്ചു. കുട്ടികളുടെ ശാരീരിക- മാനസിക ഉല്ലാസത്തിനും ആരോഗ്യത്തിനും കുട്ടികളുടെ പാർക്ക്‌ സഹായിക്കുമെന്ന് എം എൽ എ പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, എം. എസ്. സന്തോഷ്‌, കെ. പി. ഉല്ലാസ്, കെ. ഉദയമ്മ, വി. വിജയകുമാർ, ടി. കെ. ശരവണൻ, എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക എം. ഉഷാകുമാരി സ്വാഗതവും ആർ. വിദ്യ നന്ദിയും പറഞ്ഞു.