ffg

ഹരിപ്പാട്: കേരളത്തിന്റെ വികസനത്തിനുതകുന്ന വിദ്യാഭ്യാസ വ്യവസായ ക്ഷേമ നയങ്ങൾക്ക് രൂപം നൽകി തുടക്കം കുറിച്ചത് മുൻ മുഖ്യമന്ത്രി ആർ.ശങ്കർ ആയിരുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.ശങ്കറിന്റെ 53-ാമത് ചരമവാർഷികത്തോടനുബന്ധിച്ചു എസ്.എൻ ട്രസ്റ്റ്‌ നങ്ങ്യാർകുളങ്ങര റീജിയൻ ഡെവലപ്പ്മെന്റ്കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ അഡ്വ. ഇറവങ്കര വിശ്വനാഥൻ അദ്ധ്യക്ഷനായി. ആർ.ഡി.സി കൺവീനർ എസ്.സലികുമാർ, കെ.അശോകപണിക്കർ, ഡോ.എസ്.ആർ.രാജീവ്‌, ഡോ.ജയൻ.യു, ഡോ.ലത.എം.എസ്, ബിജി.എസ്, എ.അമ്പിളി, അഡ്വ.ബി.രാജശേഖരൻ, ഡോ.വേണു എന്നിവർ സംസാരിച്ചു.