
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ 1.45 കോടി രൂപ പെലവിൽ പൂർത്തിയാക്കിയ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. കുറവൻ തോട് പടിഞ്ഞാറ് റെയിൽവേ ക്രോസിന് സമീപത്തു നിന്നും വിജ്ഞാനപ്രദായിനി ഗ്രന്ഥശാലവരെ നീളുന്ന എ .കെ. ഡി. എസ് കരയോഗം റോഡാണ് എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി .ജി .സൈറസ് അദ്ധ്യക്ഷനായി. അംഗം എ. നസീർ, പൊതുമരാമത്ത് അസി. എൻജിനീയർ എസ് .ബിനുമോൻ, സി.പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി .അശോക് കുമാർ, ഗ്രന്ഥശാലാ ഭാരവാഹികളായ ശ്യാം കാര്യാതി, കെ. ആർ .തങ്കജി എന്നിവർ സംസാരിച്ചു.