
ഹരിപ്പാട്: ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഏറ്റവും കൂടുതൽ പോയിന്റ് നേടി ഹയർ സെക്കൻഡറി വിഭാഗത്തിൽ ചാമ്പ്യന്മാരായി നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്ഹയർ സെക്കൻഡറി സ്കൂൾ. ചിട്ടയായ പരിശീലനത്തിലൂടെ എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. സാമൂഹ്യശാസ്ത്രമേളയിലും ഉപജില്ലയിലെ ഓവറോൾ കിരീടം സ്കൂളിനാണ്. കലാ പരിശീലനം നൽകി കുട്ടികളെ തയ്യാറാക്കിയ അദ്ധ്യാപകരെയും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും പ്രിൻസിപ്പലും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സിയും അഭിനന്ദിച്ചു.