
പൂച്ചാക്കൽ: തുറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 269 പോയിന്റ് നേടി ശ്രീകണ്ഠേശ്വം എസ്.എൻ.എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. 169 പോയിന്റുമായി തുറവൂർ ടി.ഡി എച്ച്.എസ് റണ്ണറപ്പായി. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണിരമണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ അദ്ധ്യക്ഷനായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത സമ്മാനദാനം നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെലൻകുഞ്ഞ് കുഞ്ഞ്, എച്ച്. എം ഫോറം കൺവീനർ ജോബി, ജനറൽ കൺവീനർ ബിന്ദുശ്രീനിലയം തുടങ്ങിയവർ സംസാരിച്ചു. എച്ച്.എസ് ജനറൽ വിഭാഗത്തിൽ 234 പോയിന്റ് നേടി തുറവൂർ ടി.ഡി എച്ച് .എസ് ഒന്നാം സ്ഥാനവും 189 പോയിന്റ് നേടി ശ്രീകണ്ഠേശ്വരം എസ്. എൻ. എച്ച് .എസ് രണ്ടാം സ്ഥാനവും നേടി യു.പി ജനറൽവിഭാഗത്തിൽ 80 പോയിന്റ് വീതം നേടി പാണാവള്ളി എസ്.എൻ .ഡി.എസും എൻ.ഐ യു.പി എസ് നദുവത്ത് നഗറും ഒന്നാം സ്ഥാനം പങ്കിട്ടു .ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ശ്രീകണ്ഠേശ്വരം എസ്.എൻ.എച്ച്.എസ്.എസ് വിദ്യാർത്ഥികളേയും അവരെ സജ്ജരാക്കിയ അദ്ധ്യാപകരേയും മറ്റ് ജീവനക്കാരേയും സ്കൂൾ മാനേജർ കെ.എൽ അശോകൻ അഭിനന്ദിച്ചു.