ചേർത്തല:താലൂക്ക് ആശുപത്രിയിൽ തീ പിടിച്ചത് ആശങ്ക പടർത്തി . അഞ്ച്,ആറ് വാർഡുകളുടെ ഇടയിലുള്ള ഭാഗത്താണ് രാവിലെ 9.45 ഓടെ തീ പടർന്നത്.ഇവിടെ കാർട്ടൺ പുറംചട്ടയടക്കമുള്ള പാഴ് വസ്തുക്കൾക്കാണ് തീ പിടിച്ചത്.ആശുപത്രിയിലെ അഗ്നിശമന സംവിധാനം ഉപയോഗിച്ച് ജീവനക്കാർ തീയണച്ചു തുടങ്ങിയപ്പോൾ തന്നെ അഗ്നിശമന സേനാ വിഭാഗം എത്തി പൂർണമായി തീയണച്ചു. പുക പടർന്നത് വാർഡുകളിൽ ആശങ്കയായി. ഇതോടെ അഞ്ച്,ആറ് വാർഡുകളിലുണ്ടായിരുന്ന 20 ഓളം വരുന്ന രോഗികളെ മറ്റു വാർഡുകളിലേക്കു മാറ്റി. ഉച്ചക്കു ശേഷം വാർഡുകളുടെ സ്ഥിതികൾ പൂർവ സ്ഥിതിയിലാക്കി. എങ്ങനെ തീപടർന്നെന്നത് കണ്ടെത്തിയിട്ടില്ല.