ആലപ്പുഴ: മില്ലുടമകളുടെ കൊടിയ ചൂഷണത്തിൽ നിന്ന് നെൽകർഷകരെ രക്ഷിക്കുവാനുള്ള സർക്കാർ തീരുമാനത്തെ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം അഭിനന്ദിച്ചു. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന പാടശേഖരങ്ങളിലെ നെല്ല് ഫുഡ്‌ കോർപ്പറേഷൻ വഴി സർക്കാർ ഏറ്റെടുക്കുമെന്ന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ പ്രസ്താവന കുട്ടനാട്ടിലെ കാർഷീക മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് യോഗം വിലയിരുത്തി. കെ.ബി.ഷാജഹാൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.സോളമൻ റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രിമാരായ പി.പ്രസാദ്, ജി.ആർ.അനിൽ, ദേശീയ കൗൺസിൽ അംഗങ്ങളായ ടി.ജെ. ആഞ്ചലോസ്, ടി.ടി.ജിസ് മോൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ, സി.എ.അരുൺ കുമാർ എന്നിവർ സംസാരിച്ചു.