ചേർത്തല:വാറ്റ് ചാരായ കേസ് പ്രതിയെ വെറുതെ വിട്ടു.പള്ളിപ്പുറം കേളംവെളി വീട്ടിൽ രാജേഷിനെതിരെ 2020 ഏപ്രിൽ 18ന് ചേർത്തല എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചേർത്തല അസി. സെഷൻസ് കോടതി ജഡ്ജി എസ്.ലക്ഷ്മി പ്രതിയെ വെറുതെ വിട്ടു ഉത്തരവായത്. അബ്കാരി നിയമത്തിന് വിരുദ്ധമായി വാറ്റുപകരണങ്ങളും വാറ്റുചാരായവും സൂക്ഷിച്ച് വിൽപ്പന നടത്തുകയും കൈകാര്യം ചെയ്തുവെന്നുമായിരുന്നു കേസിലെ ആരോപണം. പ്രതിക്ക് വേണ്ടി അഡ്വ.പി.എസ്.സുരരാജ്, അഡ്വ.ജബാലസുബ്രമണ്യൻ, അഡ്വ. ബിനീഷ് കഞ്ഞിക്കുഴി എന്നിവർ ഹാജരായി.