മാവേലിക്കര : കെ.എസ്.എസ്.പി.എ മാവേലിക്കര മണ്ഡലം വാർഷിക സമ്മേളനവും കുടുംബ സംഗമവും കെ.എസ് എസ്.പിഎ ജില്ലാ വൈസ് പ്രസിസന്റ് പി.എം.ഷെറീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കോശി ജോൺ അദ്ധ്യക്ഷനായി. കെ.ആർ.മുരളീധരൻ, ജോൺ.കെ മാത്യു, കെ.ഗോപൻ, ലളിത രവീന്ദ്രനാഥ്, കെ.ആർ.സുധാകരൻ നായർ, എൻ.ബാലകൃഷ്ണപിള്ള,, ജി.പ്രസന്നൻ പിളള, തോമസ് ഉമ്മൻ, എം.ജനാർദ്ദനൻ നായർ, എം.രമേശ്കുമാർ, സുരേഷ് ബാബു, സി.കെ.കുമാരി, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കോശി ജോൺ (പ്രസിഡന്റ്), തോമസ് ഉമ്മൻ, വി.പി.ജയചന്ദ്രൻ (വൈസ്പ്രസിഡന്റ്), സുരേഷ് ബാബു (സെക്രട്ടറി), എം.ജനാർദ്ദനൻ നായർ, എസ്.രവീന്ദ്രനാഥ് (ജോ.സെക്രട്ടറി), എം.രമേശ് കുമാർ (ട്രഷറർ), ലൈല ഇബ്രാഹിം (വനിതാ ഫോറം പ്രസിഡന്റ്), സി.കെ. കുമാരി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.