
മുഹമ്മ: ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡിലെ ആയുർവേദ ആശുപത്രിയിൽ നിർമ്മിച്ച പകൽ വീട് വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ നിലവിൽ പകൽവീട് ഇല്ലായിരുന്ന ആര്യാട് പഞ്ചായത്തിലാണ് 32 ലക്ഷം രൂപ ചെലവിൽ ജില്ലാപഞ്ചായത്ത് പകൽവീട് നിർമ്മിച്ചത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്റെ നേതൃത്വത്തിലാണ് പകൽ വീട്ടിലേക്ക് വയോജനങ്ങളെ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ഷീന സനൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ബിജുമോൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ രാജ്, കവിത ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.