
മുഹമ്മ: തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് ബി.ജെ.പി എങ്ങനെയാണ് വോട്ട് കൊള്ളനടത്തിയത് അതുപോലെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ പഞ്ചായത്ത് സെക്രട്ടറിമാരെ ഉപയോഗിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ ആരോപിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി യു.ഡി.എഫ് വോട്ടർമാരെ വെട്ടിനിരത്തുന്നതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. ചന്ദ്രബോസ്,കെ.വി.മേഘനാദൻ,പി.തമ്പി, ജി.ചന്ദ്രബാബു,എം.പി.ജോയ്, നദീറ ബഷീർ,സിനിമോൾ, സുരേഷ്, കെ.എച്ച്.മജീദ്, പി.എ.സബീന,കെ.ജി.സാനന്ദൻ,എൻ.എ. അബൂബക്കർ ആശാൻ, ഷൈല ഷെരീഫ്,കെ. പി.ബിജു,ആർ.ജയപാലൻ, എം.വി.സുനിൽകുമാർ,ഇർഫാൻ കോയപ്പു എന്നിവർ സംസാരിച്ചു .