മാന്നാർ: ശ്രീ മഹാദേവ ഗാനസഭയുടെ പ്രതിമാസ സംഗീതസദസ് നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 5ന് മാന്നാർ വ്യാപാരി വ്യവസായി ഭവനിൽ കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി.ഡി സന്തോഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മാന്നാറിലെ മാദ്ധ്യമപ്രവർത്തകരെ ആദരിക്കും. കുമാരി അർച്ചന ബാബു പ്രഭാഷണം നടത്തും. തുടർന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നയിക്കുന്ന പ്രതിമാസ സംഗീത സദസ് നടക്കും. ഗാനസഭ ഭാരവാഹികളായ അനിൽ മഹാദേവ, ബാലസുന്ദര പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.