അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാസ്‌കൂൾ കലോത്സവം സമാപിച്ചു.എൽ.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജി.എൽ.പി.എസ് കുമാരപുരവും എൽ.എഫ് എൽ.പി.എസ് പുറക്കാടും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം എൽ.പി.എസ് പൊത്തപ്പള്ളി, കെ.കെ.കെ.വി.എം എൽ.പി.എസ് പൊത്തപ്പള്ളി, എ.എസ്.എം എൽ.പി.എസ് പുറക്കാട് എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു.
മൂന്നാം സ്ഥാനം എസ്.കെ.വി എൻ.എസ്.എസ് യു.പി.എസ് കരുവാറ്റ കരസ്ഥമാക്കി.
യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.വി ജി.യു.പി. എസ് നീർക്കുന്നവും ഗവ. മോഡൽ എച്ച്.എസ്.എസ് അമ്പലപ്പുഴയും പങ്കിട്ടു. രണ്ടാം സ്ഥാനം എസ്.എൻ.വി ടി.ടി.ഐ കാക്കാഴം, കെ.എ.എം യു.പി.എസ് പല്ലനയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം എം. യു യു.പി.എസ് ആറാട്ടുപുഴയും നേടി. എച്ച്.എസ് ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ്.എൻ.എം എച്ച്.എസ്.എസ് പുറക്കാട് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഗവ. മോഡൽ എച്ച്.എസ്.എസ് അമ്പലപ്പുഴയും നേടി. മൂന്നാം സ്ഥാനം എം.കെ.എ.എം എച്ച്.എസ്.എസ് പല്ലനയും കരസ്ഥമാക്കി. എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം കെ.കെ.കെ.വി.എം എച്ച്.എസ് എസ് പൊത്തപ്പള്ളി നേടി. രണ്ടാം സ്ഥാനം ഗവ. മോഡൽ എച്ച്.എസ്.എസ് അമ്പലപ്പുഴക്കു ലഭിച്ചു. മൂന്നാം സ്ഥാനം എസ്.എൻ.എം എച്ച്.എസ്.എസ് പുറക്കാടും നേടി.