ആലപ്പുഴ: ജവഹർ ബാലഭവന്റെ സുവർണ്ണ ജൂബിലി ആഘോഷം 13 ന് രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിദ്യാത്ഥികൾക്കായി ദേശഭക്തിഗാനം സംഘടിപ്പിക്കും. ഏഴ് പേരുള്ള ഗ്രൂപ്പ് ആയിരിക്കും മത്സരാത്ഥികൾ. ഒരു സ്ക്കൂളിൽ നിന്നും ഒരു ഗ്രൂപ്പിന് പങ്കെടുക്കാം 15,16,17 തിയതികളിലായി കുട്ടികളുടെ ചലച്ചിത്രോത്സവം ബാലഭവനിൽ സംഘടിപ്പിക്കാനും സ്വാഗത സംഘം എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ വാലേത്ത്, പ്രൊഫ: നെടുമുടി ഹരികുമാർ .ആനന്ദ് ബാബു. പി. അനിൽകുമാർ, കെ. നാസർ, എൽ.മായ, യു .അജിത്ത് കുമാർ, സുനിത ബഷീർ, അനിൽ തിരുവാമ്പാടി, കെ.ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു.