ambala

ആലപ്പുഴ: സർക്കാർ എജൻസികളെ പോഷക സംഘടനകളെപ്പോലെയാക്കി കേന്ദ്രഭരണകൂടം രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കുകയാണെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. ആർ.ജെ.ഡി ആലപ്പുഴ ജില്ലാ പ്രവർത്തകയോഗം റെയ്ബാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടും വികസന രംഗത്തെ കുതിച്ചുചാട്ടം കൊണ്ടും

കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സാദിക് എം. മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂജിൻ മൊറാലി മുഖ്യപ്രഭാഷണം നടത്തി. ഗിരീഷ് ഇലഞ്ഞിമേൽ, ശശിധരപ്പണിക്കർ, മോഹൻ സി.അറവന്തറ, അനിരാജ് ആർ. മുട്ടം, ഷാനവാസ് കണ്ണാങ്കര, രാജമുകുളേത്ത്, ഹാപ്പി പി. ആബു, പ്രസന്നൻ.ആർ, സാദിക് ഉലഹൻ, ഷാനവാസ് പറമ്പി, പി.ജെ.കുര്യൻ,സലിം മുരിക്കും മൂട്, ജമാൽ പള്ളാത്തുരുത്തി,ജോൺസൺ എം.പോൾ, സതീഷ് വർമ്മ, ജോസഫ്, അനിൽകുമാർ, അഡ്വ.സ്വാലിഹ്, ജയിംസ് വെളിയനാട് തുടങ്ങിയവർ സംസാരിച്ചു.