
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ 135ാം നമ്പർ അങ്കണവാടി മന്ദിരം എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. സിയാദ് ,കെ. മനോജ് കുമാർ ,എസ്. ശ്രീകുമാർ , രാജ് കുമാർ , നിഷ മനോജ് , ഐ. സി .ഡി .എസ് സൂപ്പർവൈസർമാരായ എസ്. സുനീഷ , എസ്. സന്ധ്യ ,രാധിക രാജേഷ് , ജി. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.