ചേർത്തല: വയലാർ തിരുനാഗംകുളങ്ങര മഹാദേവക്ഷേത്രത്തിലെ ആയില്യം ഉത്സവം 12ന് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് എസ്.ശശികുമാർ,സെക്രട്ടറി ജി.കെ.മധുകുമാർ, മറ്റ് ഭാരവാഹികളായ എൻ.മോഹനകുമാർ, സി.ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു. രാവിലെ നാല് മുതൽ ദർശനം. ഉച്ചയ്ക്ക് ഒന്നിന് വലിയധാര, തുടർന്ന് വടക്കേ കാവിൽ തളിച്ചു കൊട. വൈകിട്ട് 5 മുതൽ ദർശനം, രാത്രി 7.30ന് ചുറ്റ് നൂറുംപാൽ, തളിച്ചു കൊട, ആയില്യംപൂജ. ക്ഷേത്രത്തിന് ചുറ്റും പന്തൽ സജ്ജീകരിച്ചിട്ടുണ്ടെന്നും കുടിവെള്ള വിതരണം,പ്രത്യേക വഴിപാട് കൗണ്ടറുകൾ,മഞ്ഞൾപ്പറ നിറയ്ക്കാനുള്ള സൗകര്യം, വാഹന പാർക്കിംഗ്, പൊലീസ് സേവനം, പ്രത്യേക ബസ് സർവീസ്, ആരോഗ്യവകുപ്പിന്റെ സേവനം എന്നിവ ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു.