
ആലപ്പുഴ: സാമൂഹ്യപ്രവർത്തകനും ടോക്കിംഗ് പാർലർ സംസ്ഥാന കോ- ഓർഡിനേറ്ററുമായ ചന്ദ്രദാസ് കേശവപിള്ളയെ തോണ്ടൻകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.ബി.സാധുജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നഹാസ് ഇസ്മായിൽ, ചന്ദ്രദാസ് കേശവപിള്ള, ഡോ.അച്യുതപ്പണിക്കർ, പാലിയേറ്റീവ് പ്രവർത്തകൻ സലിം കുമാർ,അനിൽകുമാർ.ജി, ടി.ഒ.ദേവദാസ്, ചന്ദ്രശേഖരൻ നായർ, എ.എ.ജലീൽ എന്നിവർ സംസാരിച്ചു.