മാവേലിക്കര : വായന സാഹിത്യ ആസ്വാദന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3ന് എ.ആർ സ്മാരകത്തിൽ സാഹിത്യ സംഗമം നടത്തും. മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്യും. പ്രൊഫ.രാധാമണികുഞ്ഞമ്മ അധ്യക്ഷയാവും. ടി.എം.സുരേഷ് കുമാർ വയലാർ അനുസ്മരണം നടത്തും. പുസ്തകചർച്ചയിൽ രേഖ.ആറിന്റെ താങ്കളുടെ ഉൾക്കാട്ടിലെ ചന്ദനമരങ്ങൾ എന്ന കൃതി അജയകുമാർ.ബി അവതരിപ്പിക്കുമെന്ന് സെക്രട്ടറി ഡോ.പ്രദീപ് ഇറവങ്കര അറിയിച്ചു.