കുട്ടനാട്: പുളിങ്കുന്നിൽ അനധികകൃത മദ്യ വില്പന നടത്തിവന്നയാൾ പൊലീസിന്റെ പിടിയിലായി. പുളിങ്കുന്ന് പഞ്ചായത്ത് മാളികച്ചിറ വീട്ടിൽ ബിജുതോമസാണ് പിടിയിലായത്. നെടുമുടി ഭാഗത്ത് നിന്ന് രണ്ട് ബിഗ് ഷോപ്പറുകളിലായി ആറ് ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യം വാങ്ങി ഓട്ടോയിൽ വരുന്നതിനിടെ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ക്ഷനിന് സമീപത്തുവച്ച് പിടിയിലാകുകയായിരുന്നു. സബ് ഇൻസ്പെക്ടർ സി.സി സാലി, സീനിയർ സി.പി.ഒ മാരായ ജോബി ദേവസ്യ, രഞ്ജിത്ത് , സുചിമോൻ ഉമേഷ്കുമാർ, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.