ചേർത്തല: ചേർത്തല ഉപജില്ല കലോത്സവം സമാപിച്ചു. നാലായിരത്തിലധികം കുട്ടികൾ മാറ്റുരച്ച, നാലു ദിനരാത്രങ്ങൾ നീണ്ടു നിന്ന കലാസപര്യക്കാണ് സമാപനമായത്. എൽ.പി. വിഭാഗം ഓവർ ഓൾ കിരീടം ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ.പി സ്‌കൂളും, മുഹമ്മ ഗവ.എൽ.പി സ്‌കൂളും പങ്കിട്ടു.യു.പി വിഭാഗം ഓവർഓൾ ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂൾ ചേർത്തലയും,ഹൈ സ്‌കൂൾ വിഭാഗം ഓവർ ഓൾ ചേർത്തല സെന്റ് മേരിസും,ഹയർ സെക്കന്ററി ഓവർ ഓൾ തണ്ണീർമുക്കം ഗവഹയർ സെക്കൻഡറി സ്‌കൂളും,എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പോയിന്റ് അടിസ്ഥാനത്തിൽ ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് ചാമ്പ്യൻ ഷിപ്പും കരസ്ഥമാക്കി.