പൂച്ചാക്കൽ: പള്ളിപ്പുറം വടക്ക് എസ്.എൻ.ഡി.പിയോഗം 761-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലും ചേർത്തല ഫോക്കസ് കണ്ണാശുപത്രിയും പൂച്ചാക്കൽ മെഡിഗ്ലോ ഡയഗ്നോസ്റ്റിക് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര, രക്തപരിശോധനക്യാമ്പ് ഇന്ന് നടക്കും. ശാഖാ പ്രയർ ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രക്തപരിശോധന രാവിലെ 7നും നേത്രപരിശോധന 10നും ആരംഭിക്കും.