
ചേർത്തല: വാരനാട് സർവ്വീസ് സഹകരണ ബാങ്കും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ചേർത്തല ഏരിയയുടെ നേതൃത്വത്തിൽ കോക്കമംഗലം സെന്റ് ആന്റണിസ് ഹൈസ്‌ക്കൂളിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കോക്കമംഗലം പള്ളി വികാരി ഫാ.ആന്റണി ഇരവിമംഗലം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.കെ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല,വാർഡ് മെമ്പർ സ്വപ്ന മനോജ്,കെ.ജി ഷാജി തുടങ്ങിയവർ സംസാരിച്ചു.ഡോ.കുട്ടികൃഷ്ണൻ നായർ,ഡോ.കെ. സത്യപ്രസാദ്,ഡോ.മനു വെങ്കിടേഷ്,ഡോ.എൽ പ്രവിദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.