ആലപ്പുഴ : ജില്ലയിലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ തുടർച്ചയായി കോൺഗ്രസ് പരാജയപ്പെട്ട സീറ്റുകളോടൊപ്പം ജയസാദ്ധ്യതയുള്ളവയും യൂത്ത് കോൺഗ്രസിന് നൽകണമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഒ.ജെ. ജനീഷ്‌. യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പഞ്ചായത്ത്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് തവണ മത്സരിച്ചവരും രണ്ട് തവണ പരാജപ്പെട്ടവരും മാറിനിൽക്കണം. മൂന്ന് തവണ യു. ഡി. എഫ് പരാജയപ്പെട്ടിട്ടുള്ള എല്ലാ സീറ്റുകളും യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ഡോ.എം.പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്,കെ. പി.സി.സി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ, വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, അരിത ബാബു, സ്നേഹ ആർ.വി, മീനു സജീവ്, റഹീം വെറ്റക്കാരൻ, ഷമീം ചീരമാത്, എൻ. പി. വിമൽ, വിശാഖ് പത്തിയൂർ,സരുൺ റോയ്‌, സുഹൈർ വള്ളികുന്നം, അനന്തനാരായണൻ, ഗംഗ ശങ്കർ, ദീപക് എരുവ,ഷാഹുൽ പുതിയപറമ്പിൽ എന്നിവർ സംസാരിച്ചു.