p

ന്യൂഡൽഹി: രാജ്യത്തെ 50 ശതമാനം വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാതെ ഓടുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. അടിയന്തര ഇടപെടലും നടത്തി. തെലങ്കാനയിലെ വാഹനാപകടക്കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച്. ഈസമയത്താണ് ഹർജിക്കാരുടെ അഭിഭാഷകൻ ജോയ് ബസു നിർണായകവാദം നടത്തിയത്. വിഷയത്തിൽ കോടതിയുടെ ഇടപെടലും ആവശ്യപ്പെട്ടു.

കേസിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, 22ൽപ്പരം ഇൻഷ്വറൻസ് കമ്പനികൾ, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിട്ടി എന്നിവരെ കോടതി കക്ഷിചേർത്തു. നിലപാട് തേടി നോട്ടീസും അയച്ചു.