
ന്യൂഡൽഹി: പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ 'ത്രിശൂൽ" സൈനിക അഭ്യാസത്തിൽ വിരണ്ട് പാകിസ്ഥാൻ. സർ ക്രീക്ക് മേഖലയിലാണ് പരിശീലനം. ഇതേത്തുടർന്ന് സ്വന്തം വ്യോമസേനയ്‌ക്ക് 'നോട്ടാം" പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ പാക് നാവികസേനയ്‌ക്ക് 'നേവൽ നാവിഗേഷണൽ വാണിംഗും' നൽകി. ദാമിയേൻ സൈമൺ എന്ന യുദ്ധവിദഗ്‌ദ്ധനാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. നവംബർ അഞ്ചുവരെ അറേബ്യൻ കടലിലെ 6000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് പാക് നാവികസേനയ്‌ക്ക് വെടിവയ്‌പു പരിശീലനത്തിന് അനുമതി നൽകിയെന്നും റിപ്പോർട്ടുണ്ട്.
ഗുജറാത്തിനും സിന്ധിനുമിടയിലെ 96 കിലോമീറ്റർ തർക്കപ്രദേശത്തിനു സമീപമാണ് ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളുടെ യുദ്ധപരിശീലനം നടക്കുന്നത്. ഒക്ടോബർ 30ന് ആരംഭിച്ച 'ത്രിശൂൽ" അഭ്യാസം നവംബർ 13 വരെയാണ്. കര - വ്യോമ - നാവിക സേനകളുടെ ഏകോപനം, സ്വയംപര്യാപ്‌തത, സാങ്കേതിക പുരോഗതി എന്നിവ തുറന്നുകാട്ടാനാണ് അഭ്യാസം. പാകിസ്ഥാനെ സഹായിക്കുന്ന വിദേശരാജ്യങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് 'ത്രിശൂൽ".
ആകാശത്തും കരയിലും കടലിലും പരിശീലനം
1. മൂന്ന് സേനകളുടെ സംയുക്ത പരിശീലനം
2. ഉപയോഗിക്കുന്നത് തദ്ദേശീയമായി നിർമ്മിച്ച സൈനിക ഉപകരണങ്ങളും ആയുധങ്ങളും
3. നാളെമുതൽ തീവ്ര യുദ്ധപരിശീലനം
4. കരസേനയുടെ 25000 സൈനികർ പങ്കെടുക്കുന്നു
2. ടാങ്കുകൾ, ഹെലികോപ്ടറുകൾ, മിസൈൽ സംവിധാനങ്ങൾ
3. ആയുധങ്ങളുടെ ലൈവ് പരിശീലനം
4. ഐ.എൻ.എസ് വിക്രാന്ത്, ജലാശ്വ തുടങ്ങി 25ലധിതം യുദ്ധക്കപ്പലുകൾ
5. റാഫേൽ, സുഖോയ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ
6. ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ബി.എസ്.എഫ് അംഗങ്ങൾ