
ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ബെറ്റിംഗ് പ്ലാറ്ര്ഫോമുകളെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹർജികളിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
രാഷ്ട്രീയ പാർട്ടികളുടെ
സുതാര്യത:
ഹർജിയിൽ നോട്ടീസ്
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ മതേതരത്വ സ്വഭാവവും, സംഭാവനകൾ സ്വീകരിക്കുന്നതിലെ സുതാര്യതയും അടക്കം ഉറപ്പാക്കാൻ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണമെന്ന ഹർജിയിൽ നോട്ടീസ്. തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അഡ്വ. അശ്വിനികുമാർ ഉപാദ്ധ്യായ സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയപാർട്ടികളുമായി ബന്ധപ്പെട്ട അഴിമതി, പ്രാദേശികവാദം, വർഗീയത, ക്രിമിനൽവത്കരണം എന്നിവ നേരിടാൻ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.