
ന്യൂഡൽഹി: ആധുനികകാലത്തിന്റെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാമർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ട്രംപ് ഇന്ന് എന്ത് ചെയ്യുന്നുവെന്നോ നാളെ എന്ത് ചെയ്യുമെന്നോ അദ്ദേഹത്തിന് പോലും അറിയില്ലെന്ന് താൻ കരുതുന്നതായി ദ്വിവേദി പറഞ്ഞു.
'ഭാവിയെന്തായിരിക്കുമെന്ന് നിങ്ങൾക്കോ എനിക്കോ അറിയില്ല. പഴയ വെല്ലുവിളി മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴേക്കും പുതിയത് ഉയരും. അതിർത്തിയിലായാലും ഭീകരവാദമായാലും പ്രകൃതിദുരന്തങ്ങളായാലും ഇത്തരം സുരക്ഷാ വെല്ലുവിളികളാണ് നമ്മുടെ സൈന്യവും നേരിടുന്നത് " - ജന്മനാടായ രേവയിലെ ടി.ആർ.എസ് കോളേജിൽ വിദ്യാർത്ഥികളോട് സംവദിക്കവെ ദ്വിവേദി പറഞ്ഞു.