ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ) ഭാഗമായ ഉദ്യോഗസ്ഥരുടെ ഗൃഹസന്ദർശനം കേരളത്തിൽ ഉൾപ്പെടെ ഇന്ന് ആരംഭിക്കും. ഡിസംബർ 4 വരെയാണിത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും ആൻഡമാൻ ആൻഡ് നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിലുമാണ് പട്ടിക പുതുക്കൽ.