k

ന്യൂഡൽഹി: ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 53-ാം സമാധി ദിനാചരണവും അഞ്ചാമത് ആർ.ശങ്കർ പ്രവാസി അവാർഡ് വിതരണവും നാളെ ന്യൂഡൽഹി കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ നാഷണൽ യൂണിയൻ ഓഫ് ബാക്ക്‌വാർഡ് ക്ളാസസ്(എൻ.യു.ബി.സി) പ്രസിഡന്റും മുൻ എം.പിയുമായ ഡി.പി.യാദവ് മുഖ്യാതിഥിയാകും. ആർ.ശങ്കർ പ്രവാസി അവാർഡ് ഡൽഹി എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ എം.കെ.അനിൽ കുമാറിനും ആർ.ശങ്കർ മെമ്മോറിയൽ ലിറ്റററി അവാർഡ് ഡോ.എം.ശാർങധരനും തലശ്ശേരി സുധാകർജി മെമ്മോറിയൽ ആർ.ശങ്കർ അവാർഡ് സുജാ രാജേന്ദ്രനും ആർ.ശങ്കർ മെമ്മോറിയൽ വിമൻസ് ലീഡർഷിപ്പ് അവാർഡ് അജിത സദാനന്ദനും സമ്മാനിക്കും. ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.സുവർണകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ.എം.ശാർങധരൻ ആർ.ശങ്കർ അനുസ്‌മരണ പ്രഭാഷണം നടത്തും. ട്രസ്റ്റ് സീനിയർ വൈസ്ചെയർമാൻ എസ്.സതീശൻ, സെക്രട്ടറി ജനറൽ പി.എസ്.ബാബുറാം, ജനറൽ സെക്രട്ടറി കെ.എസ്.ശിവരാജൻ, ഡൽഹി ശ്രീനാരാണ കേന്ദ്ര പ്രസിഡന്റ് ബീനാബാബുറാം എന്നിവർ സംസാരിക്കും.