v

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് 5 വരെയാണ് പോളിംഗ്. 122 സീറ്റുകളിലേക്ക് നവംബർ 11നാണ് വോട്ടെടുപ്പ്. 14ന് വോട്ടെണ്ണും. രണ്ടു ഘട്ടങ്ങളിലായി 2616 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. എൻ.ഡി.എയും മഹാസഖ്യവും നേർക്കുനേർ പോരാടുന്നു. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിയും കരുത്ത് തെളിയിക്കാൻ ശ്രമിക്കുന്നു. ബീഹാർ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, മഹാസഖ്യത്തിലെ തേജസ്വി യാദവ് തുടങ്ങിയവർ ആദ്യഘട്ടത്തിൽ മത്സരിക്കുന്നു.