s

ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ കുപ്‌വാരയിൽ സുരക്ഷാസേന ഭീകരരുടെ നുഴഞ്ഞുകയറ്ര ശ്രമം തക‌ർത്തു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ഓപ്പറേഷൻ പിംപിൾ എന്ന പേരിലാണ് ഓപ്പറേഷൻ നടന്നത്. നിയന്ത്രണരേഖയ്‌ക്കു സമീപം കുപ്‌വാരയിലെ കേരൻ സെക്‌ടറിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സേന തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരർ വെടിവച്ചതോടെ സുരക്ഷാസേനയും തിരിച്ചടിച്ചു. രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ശൈത്യകാലമായതോടെ അതിർത്തിയിലൂടെ പാക് ഭീകരർ നുഴഞ്ഞുകയറുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ഇന്ത്യ - പാക് അതിർത്തിയിലുടനീളം ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.