
ന്യൂഡൽഹി: റിതാല മെട്രോ സ്‌റ്റേഷന് സമീപം കുടിലുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു. നിരവധി കുടിലുകൾ കത്തിനശിച്ചു.
ഗുരുതരമായി പരിക്കേറ്റയാളും കുഞ്ഞും ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒരു കുടിലിൽ നിന്ന് ആളിത്തുടങ്ങിയ തീ മറ്റു കുടിലുകളിലേക്ക് വ്യാപിക്കുകയായിരുന്നു. പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. പ്രദേശത്തെ കുടിലുകളിലേറെയും കത്തിനശിച്ചു.