duster
റെനോ ഡസ്റ്റർ

കൊച്ചി: ഫ്രാൻസിലെ വാഹന നിർമാതാക്കളായ റെനോ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ വീണ്ടും റെനോ ഡെസ്റ്റർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. 2012ൽ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ റെനോ ഡെസ്റ്റർ രാജ്യത്തെ എസ്‌.യു.വി വിപണിയെ പൂർണമായി മാറ്റിമറിച്ച് പാസഞ്ചർ വാഹന വിപണിയുടെ നാലിലൊന്ന് വിഹിതം നേടിയിരുന്നു. റെനോയുടെ 'ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027'ന്റെ ഭാഗമായി ഭാഗമായി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ഉത്പ്പന്നമാണിത്. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോൾട്ട്. റീത്തിങ്ക്' പദ്ധതിയുടെ ഭാഗമാണിത്.

ഡെസ്റ്റർ എന്നത് ഒരു പേരല്ലെന്നും യഥാർത്ഥ ഇതിഹാസമാണെന്നും റെനോ ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ സ്റ്റെഫാൻ ഡെബ്ലേയ്‌സ് പറഞ്ഞു. സാഹസികതയുടെയും വിശ്വാസ്യതയുടെയും നവീകരണത്തിന്റെയും പ്രതീകമായ റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വാഹനങ്ങൾ നൽകാനുള്ള ആഗ്രഹവുമാണ് പ്രതിഫലിപ്പിക്കുന്നത്.

ഉപഭോക്താക്കൾക്ക് അഭിമാനിക്കാം

ഡെസ്റ്ററിന്റെ തിരിച്ചു വരവ് അനേകം ഇന്ത്യൻ വാഹനപ്രേമികൾക്കുള്ള വലിയൊരു സന്തോഷ വാർത്തയാണ്. ലോകമെമ്പാടും 18 ലക്ഷത്തോളം ഉപഭോക്താക്കളും ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം സന്തുഷ്ട ഉടമകളുമുള്ള ഡസ്റ്റർ റെനോയുടെ ആഗോള എസ്‌.യു.വി വാഹന നിരയിലെ ഏറ്റവും വിജയകരമായ മോഡലാണ്.

പുതിയ റെനോ ഡസ്റ്റർ ജനുവരി 26 റിപബ്ലിക് ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്കായി വെയിറ്റിംഗ് പ്രോഗ്രാമും കമ്പനി ആരംഭിച്ചിട്ടുണ്ട്.

പ്രതീക്ഷിക്കുന്ന വില

12 ലക്ഷം രൂപ മുതൽ

ആകർഷണങ്ങൾ

10.1 ഇൻഫോടെയിൻമെന്റ് സിസ്‌റ്റം

7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സിസ്‌റ്റം

വയർലെസ് ചാർജറും ഓട്ടോമാറ്റിക് വെതർ കൺട്രോൾ

ആറ് സ്പീക്കറുകളുള്ള ആർക്കമീസ് സൗണ്ട് സിസ്‌റ്റം