lic

കൊച്ചി: മുൻനിര ഫണ്ട് ഹൗസായ എൽ.ഐ.സി മ്യൂച്വൽ ഫണ്ട് ഉപഭോഗം ലക്ഷ്യമാക്കിയുള്ള ഓഹരികളിൽ നിക്ഷേപിക്കുന്ന കൺസംപ്ഷൻ ഫണ്ട് പുറത്തിറക്കുന്നു. പുതിയ ഫണ്ട് ഓഫർ (എൻ.എഫ്.ഒ) ഒക്ടോബർ 31ന് ആരംഭിച്ചു. നവംബർ 14ന് അവസാനിക്കും. ലിസ്‌റ്റിംഗ് നവംബർ 25ന് നടക്കും. ഇന്ത്യയുടെ കൺസംപ്ഷൻ ടോട്ടൽ റിട്ടേൺ സൂചിക ആധാരമാക്കിയുള്ള ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് സുമിത് ഭട്‌നഗർ, കരൺ ദോഷി എന്നിവരാണ്.

എഫ്.എം.സി.ജി, അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ സജീവമായ ഓഹരികളുടെയും കടപ്പത്രങ്ങളുടെയും പോർട്ട്ഫോളിയോയാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

വരും വർഷങ്ങളിൽ രാജ്യത്ത് വലിയ ഉപഭോഗ വളർച്ചയുണ്ടാവുമെന്നപ്രതീക്ഷിയിലാണ് പുതിയ കൺസംപ്ഷൻ ഫണ്ട് ആരംഭിക്കുന്നതെന്ന് എൽ.ഐ.സി മ്യൂച്വൽ ഫണ്ട് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആർ. കെ ഝാ പറഞ്ഞു.