u
എ.ഐ.ടി.യു.സി സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച തൊഴിലാളിസംഗമം സംസ്ഥാന വർക്കിംഗ് കമ്മറ്റിഅംഗം പി വി ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: എ.ഐ.ടി.യു.സി സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളിസംഗമം സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റിഅംഗം പി.വി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. മണിലാൽ അദ്ധ്യക്ഷനായി. സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ, എ.ഐ.വൈ. എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, എ.വി. ഉണ്ണിക്കൃഷ്ണൻ, ശശി വെള്ളയ്ക്കാട്ട്, എൻ.എൻ. സോമരാജൻ എന്നിവർ സംസാരിച്ചു. തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി ഓഫീസിനു മുന്നിൽ എ.ഐ.ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റിഅംഗം ടി. രഘുവരൻ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി പി.വി. പ്രകാശൻ അദ്ധ്യക്ഷനായി.