
കോതമംഗലം: വന്നുവന്ന് എല്ലാം മൊബൈലിൽ... അങ്ങനെ മീൻപിടിത്തവും ഇനി മൊബൈലിന്റെ സഹായത്തോടെ ചെയ്യാം. കോതമംഗലത്ത് നടക്കുന്ന ജില്ലാ ശാസ്ത്ര മേളയിലാണ് കൈതാരം ജി.വി.എച്ച്.എസിലെ ധനയും രാഹുലും സ്മാർട്ട് ചീനവലയുമായി എത്തിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കായൽ വേലിയേറ്റവും വേലിയിറക്കവും നോക്കി വേണം സാധാരണ ചീനവല വലിക്കാൻ. മനുഷ്യന്റെ അദ്ധ്വാനം വേറെയും.
ഇതിനു പരിഹാരമായാണ് ചീനവലയിൽ എ.ഐ ക്യാമറയും ടൈമറും ഘടിപ്പിച്ച് മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. മീൻ കയറുന്ന വിവരം മൊബൈലിൽ അലാറം അടിക്കും.
ഇതിനുപിന്നാലെ മൊബൈലിൽ ബട്ടൺ അമർത്തിയാൽ വല ഓട്ടോമാറ്റിക്കായി ഉയരുകയും മത്സ്യം വലയ്ക്കുള്ളിൽ സ്ഥാപിച്ചിരിയ്ക്കുന്ന പ്രത്യേക കെണിയിലേക്ക് വീഴുകയും ചെയും. പിന്നാലെ വല പഴയ സ്ഥിതിയിലാകും.